Total Pageviews

Sunday, 30 November 2014

മങ്കൊമ്പിലമ്മ

മങ്കൊമ്പിലമ്മ
ആയിരം വർഷം മുൻപാവണം തെങ്കാശിയിൽ നിന്നും കൃഷിക്കാരും
ഗോപാലകരുമായ ഒരു കൂട്ടം ശൈവ വെള്ളാളർ ഫലഭുയിഷ്ടമുള്ള
കന്നി മണ്ണു തേടി സഹ്യാദ്രിസാനുക്കളിലെ കേരള മണ്ണിലേക്കു കുടിയേറാൻ
തീർച്ചപ്പെടുത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന കുറവരാജാവിനു
അദ്ദേഹം മോഹിച്ച പെൺകുട്ടിയെ നൽകാൻ സമ്മതമില്ലാഞ്ഞതാാണു നാടു വിടാൻ
കാരണമെന്നു ചിലർ പറയുന്നു.
രാത്രിയിൽ അഞ്ച് ഊരുകാരും ആശ്രിതരും തെങ്കാശിയിൽ നിന്നും ആര്യങ്കാവു വഴി
കേരളത്തിലേക്കു പോന്നു.ഒപ്പം അവരുടെ പരദേവത ആയ "മങ്കൈഅമ്മ"(പാർവ്വതി)നെ
ശ്രീ ചക്രത്തിൽ ആവാഹിച്ച് അവർ കൂടെ കൊണ്ടു പോന്നു.
പുനലൂർ,പത്തനാപുരം,കോന്നി,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട
വഴി തൊടുപുഴ പ്രദേശത്തേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം.
ഈരാറ്റുപേട്ട കഴിഞ്ഞ് മൂന്നിലവു പ്രദേശത്തു എത്തിയപ്പോൾ
മീനച്ചിലാരിന്റെ(ഗൗണാർ) ഉദ്ഭവസ്ഥാനത്തിനടുത്ത് ഒരു കാട്ടുചോലയ്ക്കു
സമീപം ഒരു പാറയിൽ അവർ പരദേവതയെ ഇരുത്തി കുളിക്കാൻ ഇറങ്ങി.
വിശ്രമം, ആഹാരം എന്നിവയ്ക്കു  ശേഷം യാത്രതുടരാൻ ശ്രീ ചക്രം എടുക്കാൻ
തുടങ്ങിയപ്പോളതു പാറയിൽ നിന്നു ഉയരാൻ കൂട്ടാക്കിയില്ല.
കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് തുള്ളി വിവരം അറിയിച്ചു.
അമ്മ പാറപ്പുറത്തു കുടികൊള്ളാൻ തീരുമാനിച്ചു.
മക്കൾക്കു മുന്നോട്ടു പോകാം.
എല്ലാ വർഷവും പതാമുദയത്തിനു (മേടം 10) മക്കളെല്ലാം വന്നു ഗുരുതിയും
പൂജയും നടത്തിയാൽ മതി.
"മങ്കൈ അമ്മൻ" കുടിയിരുന്ന സ്ഥലം പിൽക്കാലത്ത "മങ്കൊമ്പ് " എന്നറിയപ്പെട്ടു.

കിഴക്കോട്ടാണു ദേവി നോക്കുന്നത്,മൂന്നു കിലോമീറ്റർ അകലെ
ഇല്ലിക്കൽ കല്ല് എന്ന വന്മല കാണാം.ഇതിലെ ഏറ്റവും ഉയരം കൂടിയ
പാറ  "കൂടക്കല്ല്" എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന
 പാറ"കൂനൻ കല്ല്" എന്നും അറിയപ്പെടുന്നു.ഇവയ്ക്കിടയിലായി 20
അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്.ഭീമൻ ഉലക്കകൊണ്ടു കുത്തിയപ്പോൾ
ഉണ്ടായ വിടവെന്നാണു അമ്മൂമ്മക്കഥ.
ഈദ്വാരത്തിലൂടെ പതാമുദയ നാൾ മങ്കൊമ്പിലമ്മയുടെ പാദാരവിന്ദങ്ങളിൽ
സൂര്യകിരണങ്ങൾ നേരിട്ടു പതിക്കും വിധമാണു പ്രതിഷ്ഠ.
തമിഴ് നാട്ടിൽ നിന്നു കുടിയേറിയ കർഷകരായ വെള്ളാളർ വണ്ടമറ്റം,കോലാനി,തൊടുപുഴ,
വടക്കും മുറി,തെക്കും മുറി മുതലായ സ്ഥലങ്ങളിൽ താമസ്സം തുടങ്ങി ചുറ്റുപാടും
കൃഷിചെയ്തു കുരുമുളകും മഞ്ഞളും മറ്റും ഉൽപ്പാദിപ്പിച്ചു.
ചോളരാജാവിന്റെ സാമന്തനായ കീഴ്മാലൈനാടരചൻ അവർക്കു വേണ്ട സഹായങ്ങൾ
ചെയ്തു.കീഴ്മലിനാട്ടിലെ മന്ത്രിമാരും പൊന്നും ആയുധവും സൂക്ഷിപ്പുകാരും
കണക്കപ്പിള്ള്മാരും അളവുകാരും പാർവ്വത്യകാരും എല്ലാം തന്നെ കണക്കിൽ
അതിവിദഗ്ധർ ആയിരുന്ന വെള്ളാളർ ആയിരുന്നു.
നാനാസ്ഥലങ്ങളിൽ താമസ്സിച്ചിരുന്ന വർ എല്ലാം പത്താമുദയനാളിൽ മൂന്നിലവിലെ
മങ്കൊമ്പിലമ്മയുടെ അടുത്തെത്തി പട്ടും താലിയും വച്ചു ഗുരുതി നടത്തിപ്പോന്നു.
കുടയത്തൂർ താമസ്സിച്ചിരുന്ന രണ്ടു കാരണവന്മാർക്കായിരുന്നു ഗുരുതി നടത്താൻ
അവകാശം.
തൊടുപുഴ,ഈരാറ്റുപേട്ട,കൊല്ലം,കോട്ടയം, പൊൻ കുന്നം,പെരുമ്പാവൂർ,കുട്ടനാട്
എന്നിവിടങ്ങളിലായി 26 മങ്കൊമ്പിലമ്മ ക്ഷേത്രങ്ങളുണ്ട്.
തൊടുപുഴയിൽ നിന്നും കുടിയേറിയ വെള്ളാളർ സ്ഥാപിച്ച ദേവീക്ഷേത്രങ്ങളാണിവയെല്ലാം.

മങ്കൊമ്പിലമ്മ ക്ഷേത്രങ്ങള്‍
1.മൂന്നിലവ്‌
2. തലനാട്‌
3.പനച്ചിപ്പാറ
4.പ്രവിത്താനം
5. നെച്ചിപ്പഴൂര്‍
6.ഇടനാട്‌
7.ചേര്‍പ്പുംകല്‍
8.വാഴൂര്‍
9. കൂരോപ്പട
10. നട്ടാശ്ശേരി
11 .കുട്ടനാട്‌
12.അറക്കുളം
13.മണക്കാട്‌
14.പുറപ്പുഴ
15.കുമാരമംഗലം
16.കാരിക്കോട്‌
17.പെരുമ്പാവൂര്‍
18.ഏഴാച്ചേരി
19.

Thursday, 23 October 2014

അഞ്ഞൂറ്റിക്കാരും മുന്നൂറ്റിക്കാരും

അഞ്ഞൂറ്റിക്കാരും മുന്നൂറ്റിക്കാരും

തമിഴ്നാട്ടിലെ ചെങ്കോട്ടതാലൂക്കിലെ തെങ്കാശിയിൽ നിന്നും 500 കുടുംബങ്ങളും(അഞ്ഞൂറ്റിക്കാർ)
കുംഭകോണത്തു നിന്നു 300 കുടുംബങ്ങളും(മുന്നൂറ്റിക്കാർ) വെമ്പലനാട്ടിലെ തൊടുപുഴയിലേക്കു
കുടിയേറി.കുംഭകോണത്തു നിന്നു വന്നവർ കുടയത്തൂർ,കാഞ്ഞാർ പ്രദേശങ്ങളിലും
തെങ്കാശിയിൽ നിന്നു വന്നവർ കാരിക്കോടു ഭാഗത്തും താവളമടിച്ചു കൃഷിചെയ്തു താമസമായി.
തെങ്കാശി വെള്ളാളർ അക്കാലത്തെ കുറവ രാജാവുമായി പിണങ്ങി വന്നവർ ആയിരുന്നു.രാജാവു
സുന്ദരിയായ ഒരു വെള്ളാള കുമാരിയെ വിവാഹം കഴിക്കാൻ തയ്യാറെടുത്തപ്പോൾ, അതിനു സമ്മതമില്ലായിരുന്ന
വെള്ളാളർ ഒരുക്കിയ മണ്ഡപത്തിൽ ഒരു കൊടിച്ചി പട്ടിയെ കെട്ടിയിട്ട ശേഷം രാത്രിയിൽ മലയാലനാട്ടിലേക്കു
കടന്നുകളഞ്ഞു.
ചെങ്കോട്ട-പുനലൂർ വഴി വന്ന അഞ്ഞൂറ്റിക്കാർ കാരിക്കോടാണു നല്ല സ്ഥലമായി കണ്ടത്.വട്ടപ്പറമ്പിൽ തയ്യിൽതോട്ടം,
സൂര്യ വീട്ടിൽ, പെരുമ്പള്ളിൽ തുടങ്ങിയ വെള്ളാള കുടുംബക്കാരഞ്ഞൂറ്റിക്കരായിരുന്നു.അവർ വടക്കുംകൂറിലെ
"കണക്കപ്പിള്ളമാർ" ആയി.മണ്ഡപത്തുംവാതിൽക്കലെ(താലൂക് കച്ചേരി)പ്രവർത്ത്യാർ.കണക്കപ്പിള്ള,പിള്ളയണ്ണൻ,
സ്മ്പ്രതി പിള്ള എന്നിവർ അഞ്ഞൂറ്റിക്കാരില്പെട്ടവർ ആയിരുന്നു.
തെങ്കാശിയിൽ നിന്നു വന്നവർ അവരുടെ കൂടെ കൊണ്ടു വന്ന ദേവിയെ യാത്രയ്ക്കിടയിൽ "മങ്കൊമ്പ്" എന്ന
സ്ഥലത്തു കുറേ നേരം വയ്ക്കാനിടയായി.പിന്നീട് ദേവിയെ അവിടെ നിന്നുമെടുക്കാൻ കഴിയാതെ വന്നു.പ്രശ്നം
വയ്പ്പിച്ചപ്പോൾ ദേവി അവിടെ ഇരിക്കാൻ താൽപ്പര്യം കാട്ടുന്നു എന്നു കണ്ടു.തുടന്നവിടെ ദേവിയെ പ്രതിഷ്ഠിച്ചു.
അതാണു സുപ്രസിദ്ധമായ മങ്കോപിൽ ഭഗവതി ക്ഷേത്രം.പിൽക്കാലത്തിവിടെ നിന്നു മറ്റു ഭാഗങ്ങളിലേക്കു
പോയർ അവിടങ്ങളിലെല്ലാം"മങ്കൊമ്പിൽ ഭഗവതിക്ഷേത്രങ്ങൾ സ്ഥപിച്ചു.മൊത്തം 22എണ്ണം.അവയിൽ കുട്ടനാടു
മങ്കൊമ്പിലെ ഭഗവതി ക്ഷേത്രമാണു പ്രശസ്തിയിൽ രണ്ടാംസ്ഥാനത്ത്.ചിലർ
തെങ്കാശിവെള്ളാളരിൽ ഉണ്ടായിരുന്ന ഒരു മുതലിയാരുടെ നേതൃത്വത്തിൽ കീരിക്കോട് ഒരു ശിവക്ഷേത്രം പണിതു.
അതാണു "മുതലിയാർ മഠം ശിവക്ഷേത്രം".
കുംഭകോണ വെള്ളാളർ മധുര-കമ്പം-കുമളി വഴി കാഞ്ഞിരപ്പള്ളിയിൽ എത്തുകയും അവരിൽ തൊടുപുഴവഴി
കാഞ്ഞാർ പ്രദേശങ്ങളിൽ കുടിയേറുകയും ചെയ്തു.അവർകൊണ്ടുവന്ന ശിവലിംഗം കാരിക്കോട് അണ്ണാമല
ക്ഷേത്രത്തിൽ(ചിത്രം കാണുക 20014 ഒക്ടൊബർ 22) പ്രതിഷ്ഠിച്ചു.അതിമനോഹരമായി കരിങ്കല്ലിൽതീർത്ത
കോവിലായിരുന്നു കാരിക്കോടിലേത്,കുംഭകോണം വെള്ളാരാൽ നിർമ്മിക്കപ്പെട്ട കാഞ്ഞിരപ്പള്ളിയിലെ ഗണപതിയാർ
 കോവിലുകൾ പോലെ തന്നെ.പിൽക്കാലത്ത് അണ്ണാമല ക്ഷേത്രം മുതലിയാർ മഠം വകയായി.
കുംഭകോണത്തു വന്നവരിൽ പ്രധാനി കുടയത്തൂർ കൊട്ടാരത്തിൽ കുടുംബക്കാരായിരുന്നു.അവരുംവടക്കുംകൂറിന്റെ
കീഴിൽ ഉന്നത ഉദ്യോഗങ്ങൾ വഹിച്ചിരുന്നു.......

Sunday, 31 October 2010

KARIKODU DEVI TEMPLE

 
Posted by Picasa

KARIKODU DEVI TEMPLE

 
Posted by Picasa

MUTHALIYAR MADOM

 
Posted by Picasa

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലി നാട്ടിലും അതിനുശേഷം
വടക്കും കൂറിലുംലയിച്ചു.

 
Posted by Picasa


കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നു വെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു.വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളും വെള്ളാളര്‍ ആയിരുന്നു.
മുതലിയാരെ കീഴ്മലനാട് രാജാവ് മുതല്‍പടിയായി നിയമിച്ചു.താമസിക്കാന്‍ 25 ഏക്കര്‍ സ്ഥലം
കരമൊഴിവായി നല്‍കി.

മുതലിയാര്‍ മഠത്തിനു സമീപമുള്ള പണിക്കാപറമ്പു എന്ന പുരയിടത്തിലായിരുന്നു ഖജനാവ്.അതിനടുത്ത് മുതലിയാര്‍ ഒരു
മഠം പണിതു.അതിലായിരുന്നു അദ്ദേഹത്തിന്റെ താമസം.അടുത്തു തന്നെ ഒരു സര്‍പ്പക്കാവും ഉണ്ടായിരുന്നു.
മുതലിയാര്‍ വേങ്കിടനാഥന്റെ ഭകതനായിരുന്നു.വേങ്കലനാഥന്റെ ഒരു പഞ്ചലോഹവിഗ്രഹം അദ്ദേഹം തേവാരപ്പൂജ നടത്തിയിരുന്നു.
ഉറുകുഴി കുളത്തിനു സമീപമുള്ള പള്ളിക്കൂടം പറമ്പില്‍ ഒരു ശ്രീകോവില്‍ നിര്‍മ്മിച്ച് പിന്നീട് ഈ വിഗ്രഹം അതില്‍ പ്രതിഷ്ഠിക്കപ്പെട്ടു.തീപിടുത്തത്തെ തുടര്‍ന്നു ഈ വിഗ്രഹം പിന്നീട് മുതലിയാര്‍ മഠത്തിലെ ഒരു ചെറു ക്ഷേത്രത്തിലേക്കു മാറ്റപ്പെട്ടു.ഏതാനും ഉപദേവതകളുംഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

പതിനാറാം നൂറ്റാണ്ടില്‍ വടക്കുംകൂര്‍ കീഴ്മലനാടിനെ പിടിച്ചടക്കി.
കീഴ്മലനാട് ഇല്ലാതായതോടെ കച്ചവടക്കാരായ വെള്ളാളര്‍ പൂവരണി,പാലാ,കൂത്താട്ടുകുളം,ഈരാട്ടുപേട്ട മുതലായ സ്ഥലങ്ങളിലേക്കു
താമസ്സം മാറ്റി.എന്നാല്‍ ഉദ്യോഗസ്ഥരായ വെള്ളാളര്‍ അവിടെ തന്നെ താമസ്സം തുടര്‍ന്നു.വടക്കുംകൂറിന്റെ ഭരണകാലത്ത് എടത്വാ,
തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നും നസ്രാണികള്‍ തൊടുപുഴയിലേക്കു കുടിയേറി.തമിഴ്നാട്ടില്‍ നിന്നും വന്ന പറക്കവെട്ടി ഉശിഖാ റാവുത്തര്‍
വടക്കും കൂറിന്റെ പടത്തലവനായി.അദ്ദേഹം തമിഴ്നാട്ടില്‍ നിന്നും ധാരാളം രാവുത്തര്‍ മാരെ കൊണ്ടു വന്നു.അവരെല്ലാം കച്ച്വടകാരായി.കച്ചവടത്തില്‍
വെള്ളാളര്‍ക്കുണ്ടായിരുന്ന കുത്തക അതോടെ അവസാനിച്ചു.ആലാപ്പുഴ നിന്നും ചില നായര്‍ കുടുംബങ്ങളും തൊടുപുഴയില്‍ എത്തി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തെങ്കാശിയില്‍ നിന്നും രാജകോപം പേടിച്ച് 5 ഊരിലെ വെള്ളാളര്‍ കാനന പാതയിലൂടെ കീഴ്മല നാട്ടില്‍
എത്തി.നാഞ്ചിനാട്ടിലെ വേമ്പൂരില്‍ നിന്നും 2 വെള്ളാളകുടുംബങ്ങള്‍ കൊച്ചിയില്‍ എത്തി.തൊടുപുഴയില്‍ എത്തിയ വെള്ളാളരുടെ സഹായത്തിനായി
മുതലിയാരും കൊച്ചിയില്‍ നിന്നു വന്ന വടക്കും തോട്ടത്തില്‍ കാരണവരും കൊച്ചിരാജാവിനെ മുഖം കാണിച്ച് കാഴ്ച നല്‍കി.മുതലിയാര്‍ സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മി
ച്ചെടുത്ത ദൂശന്‍ ഇലയില്‍ കൊച്ചിയിലെ കാരണവര്‍ 5 സ്വര്‍ണ്ണനാണയം കൊണ്ടു നിര്‍മ്മിച്ച അപ്പമാണ്‌ കാഴ്ച്ചയായി നല്‍കിയത്..രാജാവ് വെള്ളാളര്‍ക്ക് പല
ആനുകൂല്യങ്ങളും നല്‍കി.അവരില്‍ കണക്കെഴുത്തിനു മിടുക്കര്‍ ആയിരുന്നവര്‍ക്കു ഉദ്യോഗം നല്‍കി.റവന്യൂ, ഫോരസ്റ്റ്, ആയുധപ്പുര,ഖജനാവ്,ഠാണാവ് എന്നിവയുടെ
എല്ലാം സൂക്ഷിപ്പുകാര്‍ വെള്ളാളര്‍ ആയി.കുറേപ്പേര്‍ കൃഷിക്കാരായി തുടര്‍ന്നു.
കുംഭകോണത്തു നിന്നും 3 ഊരുകാരായ വെള്ളാളര്‍ ഇതേ കാലായളവില്‍ കാഞ്ഞിരപ്പള്ളി,പാലാ വഴി തൊടുപുഴയില്‍ എത്തി.

കാരിക്കോട് അണ്ണാമല ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1400 വര്‍ഷം മുമ്പ് തമിഴ് രീതിയില്‍ മുഴുവന്‍ കരിങ്കള്ളില്‍ നിര്‍മ്മിച്ച ഒരു കോവില്‍ ഉണ്ടായിരുന്നു.ക്ഷേത്രത്തില്‍
68 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു.സന്യാസിമാര്‍ ഇവിടെ തേവാര രീതിയിലുള്ള പൂജ നടത്തിയിരുന്നു.പൂജനടത്തിയിരുന്ന കാഞ്ഞാര്‍ കാരന്‍ സന്യാസിക്കു വടക്കേ ഇന്ത്യയില്‍
നിന്നു്‌സാളഗ്രാമത്തിലുള്ള അതിവിശിഷ്ഠമായ ഒരു ശിവലിംഗം ലഭിച്ചു.അദ്ദേഹം സ്വഗൃഹത്തില്‍ വച്ച് തേവാര പൂജ നടത്തിപ്പോന്നു.അദ്ദേഹത്തിനു ഐശര്യം വര്‍ദ്ധിച്ചു.അതോടെ
സന്യാസി അഹമ്ങ്കാരിയായി.ബന്ധുക്കള്‍ തമ്മില്‍ കലഹമായി.തുട്രന്നു ശിവലിംഗം അണ്ണാമല ക്ഷേത്രത്തില്‍ ഒരു പീഠത്തിലേക്കു മാറ്റപ്പെട്ടു.കാലക്രമത്തില്‍ അണ്ണാമല ക്ഷേത്ര
ഭരണം സംബന്ധിച്ചും കലഹം ഉണ്ടായി.വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടു.ക്ഷേത്രം അനാഥമായി കാടും പടലും കയറി.1965 ല്‍ ശേഷിച്ച വിഗ്രഹങ്ങള്‍ പുരാവസ്തു വകൂപ്പു കൈവശമാക്കി
അവ ഇന്നു മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെടുന്നു.
ഏകദേശം 200 വര്‍ഷം മുമ്പ് വെങ്കിടേശവിഗ്രഹം വച്ചു പൂജിച്ചിരുന്ന മുതലിയാര്‍ മഠം ക്ഷേത്രത്തില്‍
ഒരു ശിവലിംഗം കൂടി പ്രതിഷ്ഠിക്കാന്‍ കമ്മറ്റിക്കാര്‍ തീരുമാനിച്ചു. അണ്ണാമലക്ഷേത്രത്തില്‍ അനാഥമായി
കിടന്നിരുന്ന ശാളഗ്രാമലിംഗം കൈവശമാക്കുക ആയിരുന്നു കമ്മറ്റിയുടെ ലക്ഷ്യം. കാവുക്കാട്ട് അയ്യപ്പന്‍പിള്ള,
തയ്യക്കോടത്ത് ശങ്കരപ്പിള്ള, വഴിക്കല്‍ ശങ്കരപ്പിള്ള എന്നിവരടങ്ങിയ കമ്മറ്റിയും ക്ഷേത്ര പൂജാരി കൊച്ചു പോറ്റിയും
ഒരു തന്ത്രം ആവിഷകരിച്ചു. കൊത്താന്‍ ഏല്‍പ്പിച്ച ശിവലിംഗം കൊണ്ടു വരുന്ന വഴിയില്‍ ഒരു കിണറ്റില്‍ ഒളിപ്പിച്ചു.
സമയത്തിനു കിട്ടിയില്ല എന്ന കാരണം പറഞ്ഞ് അണ്ണാമലയിലെ സാളഗ്രാമ ലിംഗം പീഠത്തോടൊപ്പം ചുമന്നു
കൊണ്ടു വന്ന്‍ മുതലിയാര്‍ മഠത്തില്‍ പ്രതിഷ്ഠിച്ചു. വടക്കേ ഭാഗത്തിരുന്ന വിഷ്ണു വിഗ്രഹത്തിന്റെ ശ്രീകോവിലില്‍
തന്നെയാണ്‌ സാളഗ്രാമവും പ്രതിഷ്ടിച്ചത്.തുടര്‍ന്ന്‍ കാഞ്ഞാര്‍ വിഭാഗം കോടതിയെ സമീപിച്ചു.അവസാനം ഒത്തുതീര്‍പ്പായി.
തുടര്‍ന്നു മൂന്നു ശ്രീകോവിലുകളായി. വടക്കു ശിവന്‍. നടുക്കു പുതിയ സാളഗ്രാമലിംഗം.(രുദ്രസങ്കല്‍പ്പം) തെക്കു വേങ്കിടനാഥന്‍
(വിഷ്ണു) അങ്ങിനെ മൂന്നു ശ്രീകോവിലുള്ള അപൂര്‍വ്വ ക്ഷേത്രമായി തൊടുപുഴയിലെ മുതലിയാര്‍ മഠം എന്ന വെള്ളാളര്‍ ക്ഷേത്രം
വിവരങ്ങള്‍ നല്‍കിയത്
ശ്രീ.കെ.ആര്‍. ഹരികുമാര്‍,കാവുക്കാട്ട്
പ്രസിഡന്റ് ആദിപരാശക്തി മങ്കൊമ്പു കാവിലമ്മ ശ്രീമൂലസ്ഥാന സം രക്ഷണ സമതി
തൊടുപുഴ