Total Pageviews

Thursday 23 October 2014

അഞ്ഞൂറ്റിക്കാരും മുന്നൂറ്റിക്കാരും

അഞ്ഞൂറ്റിക്കാരും മുന്നൂറ്റിക്കാരും

തമിഴ്നാട്ടിലെ ചെങ്കോട്ടതാലൂക്കിലെ തെങ്കാശിയിൽ നിന്നും 500 കുടുംബങ്ങളും(അഞ്ഞൂറ്റിക്കാർ)
കുംഭകോണത്തു നിന്നു 300 കുടുംബങ്ങളും(മുന്നൂറ്റിക്കാർ) വെമ്പലനാട്ടിലെ തൊടുപുഴയിലേക്കു
കുടിയേറി.കുംഭകോണത്തു നിന്നു വന്നവർ കുടയത്തൂർ,കാഞ്ഞാർ പ്രദേശങ്ങളിലും
തെങ്കാശിയിൽ നിന്നു വന്നവർ കാരിക്കോടു ഭാഗത്തും താവളമടിച്ചു കൃഷിചെയ്തു താമസമായി.
തെങ്കാശി വെള്ളാളർ അക്കാലത്തെ കുറവ രാജാവുമായി പിണങ്ങി വന്നവർ ആയിരുന്നു.രാജാവു
സുന്ദരിയായ ഒരു വെള്ളാള കുമാരിയെ വിവാഹം കഴിക്കാൻ തയ്യാറെടുത്തപ്പോൾ, അതിനു സമ്മതമില്ലായിരുന്ന
വെള്ളാളർ ഒരുക്കിയ മണ്ഡപത്തിൽ ഒരു കൊടിച്ചി പട്ടിയെ കെട്ടിയിട്ട ശേഷം രാത്രിയിൽ മലയാലനാട്ടിലേക്കു
കടന്നുകളഞ്ഞു.
ചെങ്കോട്ട-പുനലൂർ വഴി വന്ന അഞ്ഞൂറ്റിക്കാർ കാരിക്കോടാണു നല്ല സ്ഥലമായി കണ്ടത്.വട്ടപ്പറമ്പിൽ തയ്യിൽതോട്ടം,
സൂര്യ വീട്ടിൽ, പെരുമ്പള്ളിൽ തുടങ്ങിയ വെള്ളാള കുടുംബക്കാരഞ്ഞൂറ്റിക്കരായിരുന്നു.അവർ വടക്കുംകൂറിലെ
"കണക്കപ്പിള്ളമാർ" ആയി.മണ്ഡപത്തുംവാതിൽക്കലെ(താലൂക് കച്ചേരി)പ്രവർത്ത്യാർ.കണക്കപ്പിള്ള,പിള്ളയണ്ണൻ,
സ്മ്പ്രതി പിള്ള എന്നിവർ അഞ്ഞൂറ്റിക്കാരില്പെട്ടവർ ആയിരുന്നു.
തെങ്കാശിയിൽ നിന്നു വന്നവർ അവരുടെ കൂടെ കൊണ്ടു വന്ന ദേവിയെ യാത്രയ്ക്കിടയിൽ "മങ്കൊമ്പ്" എന്ന
സ്ഥലത്തു കുറേ നേരം വയ്ക്കാനിടയായി.പിന്നീട് ദേവിയെ അവിടെ നിന്നുമെടുക്കാൻ കഴിയാതെ വന്നു.പ്രശ്നം
വയ്പ്പിച്ചപ്പോൾ ദേവി അവിടെ ഇരിക്കാൻ താൽപ്പര്യം കാട്ടുന്നു എന്നു കണ്ടു.തുടന്നവിടെ ദേവിയെ പ്രതിഷ്ഠിച്ചു.
അതാണു സുപ്രസിദ്ധമായ മങ്കോപിൽ ഭഗവതി ക്ഷേത്രം.പിൽക്കാലത്തിവിടെ നിന്നു മറ്റു ഭാഗങ്ങളിലേക്കു
പോയർ അവിടങ്ങളിലെല്ലാം"മങ്കൊമ്പിൽ ഭഗവതിക്ഷേത്രങ്ങൾ സ്ഥപിച്ചു.മൊത്തം 22എണ്ണം.അവയിൽ കുട്ടനാടു
മങ്കൊമ്പിലെ ഭഗവതി ക്ഷേത്രമാണു പ്രശസ്തിയിൽ രണ്ടാംസ്ഥാനത്ത്.ചിലർ
തെങ്കാശിവെള്ളാളരിൽ ഉണ്ടായിരുന്ന ഒരു മുതലിയാരുടെ നേതൃത്വത്തിൽ കീരിക്കോട് ഒരു ശിവക്ഷേത്രം പണിതു.
അതാണു "മുതലിയാർ മഠം ശിവക്ഷേത്രം".
കുംഭകോണ വെള്ളാളർ മധുര-കമ്പം-കുമളി വഴി കാഞ്ഞിരപ്പള്ളിയിൽ എത്തുകയും അവരിൽ തൊടുപുഴവഴി
കാഞ്ഞാർ പ്രദേശങ്ങളിൽ കുടിയേറുകയും ചെയ്തു.അവർകൊണ്ടുവന്ന ശിവലിംഗം കാരിക്കോട് അണ്ണാമല
ക്ഷേത്രത്തിൽ(ചിത്രം കാണുക 20014 ഒക്ടൊബർ 22) പ്രതിഷ്ഠിച്ചു.അതിമനോഹരമായി കരിങ്കല്ലിൽതീർത്ത
കോവിലായിരുന്നു കാരിക്കോടിലേത്,കുംഭകോണം വെള്ളാരാൽ നിർമ്മിക്കപ്പെട്ട കാഞ്ഞിരപ്പള്ളിയിലെ ഗണപതിയാർ
 കോവിലുകൾ പോലെ തന്നെ.പിൽക്കാലത്ത് അണ്ണാമല ക്ഷേത്രം മുതലിയാർ മഠം വകയായി.
കുംഭകോണത്തു വന്നവരിൽ പ്രധാനി കുടയത്തൂർ കൊട്ടാരത്തിൽ കുടുംബക്കാരായിരുന്നു.അവരുംവടക്കുംകൂറിന്റെ
കീഴിൽ ഉന്നത ഉദ്യോഗങ്ങൾ വഹിച്ചിരുന്നു.......