Total Pageviews

Thursday 2 April 2015

റബ്ബറോ അരിയോ നമുക്കു വേണ്ടത്?

റബ്ബറോ അരിയോ നമുക്കു വേണ്ടത്?
http://thotupuzha.blogspot.in/2014/12/blog-post.html

വിസ്മൃതിയിലാഴ്ത്തപ്പെട്ട(കൊല്ലപ്പെട്ട)
"കാളിയാർ"മർഫി സായിപ്പും
"കാളിയാർ വേലുത്തമ്പി" ശങ്കരപ്പിള്ളയും
======================================
ജെ.ജെ.മർഫിയെക്കുറിച്ചു കേൾക്കാത്ത മദ്ധ്യതിരുവിതാം കൂർ കാർ
കാണില്ല.കാഞ്ഞിരപ്പള്ളിക്കാരുടെ,കോട്ടയം കാരുടെ ആരാധനാപാത്രം
110 കൊല്ലം മുമ്പു യേന്തയാറിൽ റബർ കൃഷി തുടങ്ങിയ സായിപ്പ്.യേന്തയാറിൽ
തന്നെ മരണാനന്തരജീവിതവും ആഗ്രഹിച്ച,നാട്ടിലേക്കു മടങ്ങാൻ തയ്യാറാകാതിരുന്ന
ജെ.ജെ.മർഫിയുടെ ശവകുടീരം റബ്ബർ ബോർഡ് ഏറ്റെടുത്തു സംരക്ഷിക്കുന്നു.
സായിപ്പിന്റെ സ്മരണ നിലനിർത്താൻ ഏന്തയ്യാറിൽ ജെ.ജെ.മർഫി മെമ്മോറിയൽ
ഹയർ സെക്കണ്ടറി സ്കൂളുണ്ട്.
മർഫിയുടെ സ്മരണ നിലനിൽക്കും.
എന്നാൽ അങ്ങു കുടയത്തൂർ മലകളിൽ
വണ്ണപ്പുറത്തും കാളിയാറ്റിലും 1907 മുതൽ
ഹാരിസണു വേണ്ടി റബർ കൃഷിചെയ്തു രക്ത സാക്ഷിയായ ഏ.സി,മോറൽ
എന്ന സായിപ്പിനെ കുറിച്ചറിയാവുന്ന മലയാളികൾ വിരളം.
കാളിയാറിന്റെ കഥ എന്ന ദേശചരിത്രത്തിൽ സംസ്കൃത പണ്ഡിതൻ കൂടിയായ
പ്രൊഫ.കെ.യൂ,ചാക്കോ അക്കഥ പറയുന്നു.
ഒപ്പം റബർ അധിനിവേശത്തിനെതിരെ പോരാടി മോറൽ സായിപ്പിനെ കുത്തി മലർത്തികൊന്ന ധീരഡേശാഭിമാനി/കർഷകൻ
പുതിയവീട്ടിൽ ശങ്കരപ്പിള്ള
എന്ന കാളിയാർ കാരന്റെ കഥയും പ്രൊഫസ്സർ പറയുന്നു.
ജെ.ജെ.മർഫി എന്ന സായിപ്പ് ആണു കേരളത്തിൽ റബർ കൃഷി
കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ് അങ്ങനെ പറയുന്നു.എഴുതുന്നു.
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കാൻ പോകുന്നു.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.
കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്.കാലിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത് മേജർ മോറൽ ആയിരുന്നു.1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.
ഗോതമ്പു കർഷകരുടെ നാട്ടിൽ നിന്നു വന്ന മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്റെ റബർ കൃഷിയ്ക്കെതിരായി.മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ എന്ന അയർലണ്ടുകാരൻ.പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം" മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് കാളിയാരിലായിരുന്നു.
നേതൃത്വം നൽകിയത് കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പുതിയ വീട്ടിൽ ശങ്കരപ്പിള്ളയും.
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ നെൽ വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.
എപ്പോഴും തോക്കുമായി നടക്കയും കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.
പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നുംചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.കന്നി മാസത്തിലായിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).
മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പി വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർഷകമാസത്തിലെ കോരിച്ചൊരിയുന്ന മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ .....................................
Like · Comment · 

Sunday 14 December 2014

കോത്താഴം ന്യൂസ്‌: ജെ ജെ മര്‍ഫി

കോത്താഴം ന്യൂസ്‌: ജെ ജെ മര്‍ഫി: ജെ ജെ മര്‍ഫി അന്തരിച്ചിട്ട് 55 വര്ഷം. ********************************** കേരളത്തിന്റെ , പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്‍റെ കാര്‍ഷിക സാംസ്...

Friday 12 December 2014

"കാളിയാർ പുലി" പുതിയവീട്ടിൽ ശങ്കരപ്പിള്ള

"കാളിയാർ പുലി" പുതിയവീട്ടിൽ ശങ്കരപ്പിള്ള
--------------------------------------------------------------------
നമുക്കു നെൽക്കൃഷിക്കാരുടെ സ്വഭാവവും സംസ്കാരവുമാണുള്ളത്.
ഇംഗ്ലണ്ടിൽ നിന്നു നമ്മെ ഭരിക്കാൻ വന്ന സായിപ്പിനാകട്ടെ,ഗോതമ്പുകർഷകരുടെ
സ്വഭാവവും സംസ്കാരവും ആയിരുന്നു.
സംഘകാലത്ത് ( ബി.സി 200 മുതൽ) നമ്മൾ ലെമൂറിയാ അല്ലെങ്കിൽ കുമരികാണ്ഡം
എന്ന ഭൂവിഭാഗത്തിൽ പെട്ടവരായിരുന്നു.നെല്ക്കൃഷിയും കലപ്പയും കണ്ടുപിടിച്ച,
നെല്ലിന്റെ പിറന്നാൾ(കന്നിയിലെ മകം) ആഘോഷിക്കുന്ന നാഞ്ചിനാട് നമ്മുടെ നാട്ടിലായിരുന്നു.
ഉഴവർ എന്നറിയപ്പെടുന്ന കർഷകർ വെള്ളാളരും കാരാളരും എന്നു രണ്ടു വിഭാഗം ഉണ്ടായിരുന്നു.

ക്രമേണ അവർ വടക്കേ ഇന്ത്യയിലേക്കു വ്യാപിച്ചു.അങ്ങു ഗംഗാതടത്തിലും സിന്ധു തടത്തിലും
അവർ നെൽക്കൃഷിചെയ്തു.ജലസേചനത്തിനായി അവർ യമുനയെ നിരവ്ധി കൈവഴികളാക്കി.
കലപ്പയുമായി യമുനയെ വെട്ടിമുറിച്ച ബലരാമനും സഹോദരൻ ഗോപാലനും അവരുടെ ആരാധ്യ
പുരുഷരായി.പിന്നീട് ആര്യന്മാർ വന്നപ്പോൾ അഗസ്ത്യമുനിയുടെ നേതൃത്വത്തിൽ അവർ തെക്ക്ക്കോട്ട്
,ക്കാശി,രാമേശ്വരം,പാണ്ടി മലയാളത്തിലേക്കു തിരിച്ചു വന്നു കന്നി മണ്ണു കണ്ടിടത്തെല്ലാം കുടിയേറി
കൃഷി തുടങ്ങി.
തമിഴ് നാട്ടിൽ ജലക്ഷാമം വന്നപ്പോളവർ പലവഴികളിലൂടെ പല കാലഘട്ടങ്ങളിൽ സഹ്യാദ്രിസാനുക്കളിലേക്കു
കുടിയേരി.അവർ പുനലൂരിലും റാന്നിയിലും പന്തളത്തും എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും പാലായിലും
പൂവരണിയിലും അന്തീനാടും മുട്ടത്തും മൂന്നിലവിലും തൊടുപുഴയിലും കാരിക്കോട്ടും കുടയത്തൂരും കാളിയാറിലും
മറ്റും കുടിയേറി നെല്ലും മഞ്ഞളും കുരുമുളകും കൃഷി ചെയ്തു പോന്നു.തെക്കും കൂറിലും വടക്കങ്കൂറിലും
കീഴ്മലനാട്ടിലും കാരിക്കോടും അക്കാലത്ത് വെള്ളാളർ എന്നകൃഷിക്കാർ വ്യാപകമായി കുടിയേറി.അവർ
ശവരായിരുന്നു.കാളി,പാർവതി(മീനാച്ചി),ശിവൻ,സുബ്രഹ്മണ്യൻ,ഗണപതി എന്നിവർക്കായി അവർ കോവിലുകൾ
പണിതു.
അങ്ങിനെ നെൽക്കൃഷിക്കാരായി,അന്നത്തിനും ആഹ്ലാദത്തിനുമായി വെള്ളാളർ കൃഷിചെയ്തു വരവേ ഗോതമ്പു
കർഷകരായ വെള്ളക്കാർ നമ്മുടെ നാട്ടിലെത്തി.അവർക്കു ധനസമ്പാദനത്തിനായി തോട്ടക്കൃഷിക്കായി കാപ്പിയും
ഏലവും പിന്നീട് റബറും കൃഷിചെയ്യാനായിരുന്നു താലപ്പര്യം.അയർലണ്ടിൽ നിന്നു വന്ന ജോൺ ജോസഫ് മർഫി
ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്ത്യാറിലും 1900 കാലത്തു റബർ കൃഷി തുടങ്ങി. സമീപത്തുള്ളവരുമായി സഹകരിച്ചു
പോകുന്നവനായിരുന്നു മർഫി സായിപ്പ്.
എന്നാൽ കാളിയാറിൽ ഹാരിസൺ കമ്പനിയ്ക്കായി റബർ കൃഷിചെയ്യാനെത്തിയ മോറൽ എന്ന സായിപ്പ് ശരിക്കും
ഗോതമ്പു കർഷകരുടെ സ്വഭാവക്കാരനായിരുന്നു.സമീപവാസികളുടെ പ്രശ്നങ്ങൾ മൻസ്സിലാക്കാൻ കഴിയാത്ത
സ്വന്തം കാര്യം മാത്രം നോക്കുന്ന ഇംഗ്ലീഷ്കാരൻ

ജെ.ജെ.മർഫി  എന്ന സായിപ്പ് ആണു കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ് അങ്ങനെ പറയുന്നു.എഴുതുന്നു.
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കാൻ പോകുന്നു.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.
കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്.കാലിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത് മേജർ മോറൽ ആയിരുന്നു.1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.
ഗോതമ്പു കർഷകരുടെ നാട്ടിൽ നിന്നു വന്ന മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്റെ റബർ കൃഷിയ്ക്കെതിരായി.മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ എന്ന അയർലണ്ടുകാരൻ.പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം" മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് കാളിയാരിലായിരുന്നു.
നേതൃത്വം നൽകിയത് കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പുതിയ വീട്ടിൽ ശങ്കരപ്പിള്ളയും.
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.
എപ്പോഴും തോക്കുമായി നടക്കയും കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.
പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നുംചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.കന്നി മാസത്തിലായിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).
മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും  പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പി വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർഷകമാസത്തിലെ കോരിച്ചൊരിയുന്ന മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ ആ സംഭവം നാടൻ പാട്ടിലാക്കി.അതു മുഴുവൻ അറിയാവുന്നവർ
ആരും ഇന്നില്ല.
ശങ്കരപ്പിള്ള മോറൽ സായിപ്പിനെകുത്തിക്കൊന്നു.യൂറോപ്യൻ ഭരണം
തന്നെയും കുടുംബത്തേയും ചുട്ടു ചാമ്പലാക്കും എന്നു മൻസ്സിലാക്കിയ
ശങ്കരപ്പിള്ള സായിപ്പിമായ ഏറ്റുമുട്ടലിൽ കൊല നടന്നു എന്നു വരുത്താൻ
കൂടെയുണ്ടായിരുന്ന മകനോടു തന്നെ കുത്താൻ ആവശ്യപ്പെട്ടു.മകനു
ധൈര്യം വന്നില്ല.ക്ഷോഭിതനായ ശങ്കരപ്പിള്ള സ്വന്തം കത്തി കൊണ്ടു കുത്തി
ആത്മഹത്യ ചെയ്തു കുടുംബത്തെ രക്ഷിച്ചു.കൊച്ചുമക്കൾ ആണ് ഇന്നുള്ളത്.
അവരുടെ പേർ കിട്ടാത്തതാണു ബ്ലോഗ് പൂർണ്ണമാകാത്തതിന്റെ കാരണം.
കാളിയാർ കഥ എഴുതിയ ഗ്രന്ഥകർത്താവ് പിൻ തലമുറക്കാർ പ്രതിക്ഷേധിച്ചാലോ
എന്ന പേടി കൊണ്ട് ആ ധീരകർഷകന്റെ പേർ ഗ്രന്ഥത്തിൽ ചേർത്തില്ല.

Wednesday 10 December 2014

മൂന്നിലവിലെ മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം

മൂന്നിലവിലെ മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം
അന്വേഷിച്ചൊരു യാത്ര.

സമീപവാസികൾ തെറ്റായ സ്ഥാനം കാണിച്ചു തന്നു
മാർഗ്ഗം മാറ്റി വിടും.
പുതിയ ക്ഷേത്രത്തിനു താഴെ കിഴക്കു ഭാഗത്താണു
വെയിലും മഴയും കൊണ്ട് അമ്മ സ്ഥിതി ചെയ്യുന്നത്.
ആ അമ്മയുടെ പാദങ്ങളിലാണു പത്താമുദയത്തിനു
സൂരകിരണങ്ങൾ മലമുകളിലെ വിടവിലൂടെപതിക്കുന്നത്
സൂക്ഷിച്ചു നോക്കിയാൽ മലമുകളിലെ വിടവ്(ഭീമൻ ഗദ
കൊണ്ടു കുത്തി ഉണ്ടാക്കിയത്) കാണാം.
https://www.facebook.com/video.php?v=10153543188565476&set=vb.622760475&type=2&theater

Sunday 7 December 2014

വിസ്മൃതിയിലാഴ്ത്തപ്പെട്ട(കൊല്ലപ്പെട്ട) "കാളിയാർ"മർഫി സായിപ്പും "കാളിയാർ വേലുത്തമ്പി" ശങ്കരപ്പിള്ളയും

വിസ്മൃതിയിലാഴ്ത്തപ്പെട്ട(കൊല്ലപ്പെട്ട) "കാളിയാർ"മർഫി സായിപ്പും
"കാളിയാർ വേലുത്തമ്പി" ശങ്കരപ്പിള്ളയും
ജെ.ജെ.മർഫിയെക്കുറിച്ചു കേൾക്കാത്ത മദ്ധ്യതിരുവിതാം കൂർ കാർ
കാണില്ല.കാഞ്ഞിരപ്പള്ളിക്കാരുടെ,കോട്ടയം കാരുടെ ആരാധനാപാത്രം
110 കൊല്ലം മുമ്പു യേന്തയാറിൽ റബർ കൃഷി തുടങ്ങിയ സായിപ്പ്.യേന്തയാറിൽ
തന്നെ മരണാനന്തരജീവിതവും ആഗ്രഹിച്ച,നാട്ടിലേക്കു മടങ്ങാൻ തയ്യാറാകാതിരുന്ന
ജെ.ജെ.മർഫിയുടെ ശവകുടീരം റബ്ബർ ബോർഡ് ഏറ്റെടുത്തു സംരക്ഷിക്കുന്നു.
സായിപ്പിന്റെ സ്മരണ നിലനിർത്താൻ ഏന്തയ്യാറിൽ ജെ.ജെ.മർഫി മെമ്മോറിയൽ
ഹയർ സെക്കണ്ടറി സ്കൂളുണ്ട്.
മർഫിയുടെ സ്മരണ നിലനിൽക്കും.

എന്നാൽ അങ്ങു കുടയത്തൂർ മലകളിൽ വണ്ണപ്പുറത്തും കാളിയാറ്റിലും 1907 മുതൽ
ഹാരിസണു വേണ്ടി റബർ കൃഷിചെയ്തു രക്ത സാക്ഷിയായ ഏ.സി,മോറൽ
എന്ന സായിപ്പിനെ കുറിച്ചറിയാവുന്ന മലയാളികൾ വിരളം.
കാളിയാറിന്റെ കഥ എന്ന ദേശചരിത്രത്തിൽ സംസ്കൃത പണ്ഡിതൻ കൂടിയായ
പ്രൊഫ.കെ.യൂ,ചാക്കോ അക്കഥ പറയുന്നു.
ഒപ്പം റബർ അധിനിവേശത്തിനെതിരെ പോരാടി മോറൽ സായിപ്പിനെ കുത്തി മലർത്തി
കൊന്ന ധീരഡേശാഭിമാനി/കർഷകൻ പുതിയവീട്ടിൽ ശങ്കരപ്പിള്ള
എന്ന കാളിയാർ കാരന്റെ കഥയും പ്രൊഫസ്സർ പറയുന്നു.
ജെ.ജെ.മർഫി  എന്ന സായിപ്പ് ആണു കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ് അങ്ങനെ പറയുന്നു.എഴുതുന്നു.
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കാൻ പോകുന്നു.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.
കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്.കാലിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത് മേജർ മോറൽ ആയിരുന്നു.1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.
ഗോതമ്പു കർഷകരുടെ നാട്ടിൽ നിന്നു വന്ന മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്റെ റബർ കൃഷിയ്ക്കെതിരായി.മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ എന്ന അയർലണ്ടുകാരൻ.പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം" മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് കാളിയാരിലായിരുന്നു.
നേതൃത്വം നൽകിയത് കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പുതിയ വീട്ടിൽ ശങ്കരപ്പിള്ളയും.
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.
എപ്പോഴും തോക്കുമായി നടക്കയും കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.
പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നുംചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.കന്നി മാസത്തിലായിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).
മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും  പാടങ്ങളും 
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പി വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർഷകമാസത്തിലെ കോരിച്ചൊരിയുന്ന മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ 

Sunday 30 November 2014

മങ്കൊമ്പിലമ്മ

മങ്കൊമ്പിലമ്മ
ആയിരം വർഷം മുൻപാവണം തെങ്കാശിയിൽ നിന്നും കൃഷിക്കാരും
ഗോപാലകരുമായ ഒരു കൂട്ടം ശൈവ വെള്ളാളർ ഫലഭുയിഷ്ടമുള്ള
കന്നി മണ്ണു തേടി സഹ്യാദ്രിസാനുക്കളിലെ കേരള മണ്ണിലേക്കു കുടിയേറാൻ
തീർച്ചപ്പെടുത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന കുറവരാജാവിനു
അദ്ദേഹം മോഹിച്ച പെൺകുട്ടിയെ നൽകാൻ സമ്മതമില്ലാഞ്ഞതാാണു നാടു വിടാൻ
കാരണമെന്നു ചിലർ പറയുന്നു.
രാത്രിയിൽ അഞ്ച് ഊരുകാരും ആശ്രിതരും തെങ്കാശിയിൽ നിന്നും ആര്യങ്കാവു വഴി
കേരളത്തിലേക്കു പോന്നു.ഒപ്പം അവരുടെ പരദേവത ആയ "മങ്കൈഅമ്മ"(പാർവ്വതി)നെ
ശ്രീ ചക്രത്തിൽ ആവാഹിച്ച് അവർ കൂടെ കൊണ്ടു പോന്നു.
പുനലൂർ,പത്തനാപുരം,കോന്നി,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട
വഴി തൊടുപുഴ പ്രദേശത്തേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം.
ഈരാറ്റുപേട്ട കഴിഞ്ഞ് മൂന്നിലവു പ്രദേശത്തു എത്തിയപ്പോൾ
മീനച്ചിലാരിന്റെ(ഗൗണാർ) ഉദ്ഭവസ്ഥാനത്തിനടുത്ത് ഒരു കാട്ടുചോലയ്ക്കു
സമീപം ഒരു പാറയിൽ അവർ പരദേവതയെ ഇരുത്തി കുളിക്കാൻ ഇറങ്ങി.
വിശ്രമം, ആഹാരം എന്നിവയ്ക്കു  ശേഷം യാത്രതുടരാൻ ശ്രീ ചക്രം എടുക്കാൻ
തുടങ്ങിയപ്പോളതു പാറയിൽ നിന്നു ഉയരാൻ കൂട്ടാക്കിയില്ല.
കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് തുള്ളി വിവരം അറിയിച്ചു.
അമ്മ പാറപ്പുറത്തു കുടികൊള്ളാൻ തീരുമാനിച്ചു.
മക്കൾക്കു മുന്നോട്ടു പോകാം.
എല്ലാ വർഷവും പതാമുദയത്തിനു (മേടം 10) മക്കളെല്ലാം വന്നു ഗുരുതിയും
പൂജയും നടത്തിയാൽ മതി.
"മങ്കൈ അമ്മൻ" കുടിയിരുന്ന സ്ഥലം പിൽക്കാലത്ത "മങ്കൊമ്പ് " എന്നറിയപ്പെട്ടു.

കിഴക്കോട്ടാണു ദേവി നോക്കുന്നത്,മൂന്നു കിലോമീറ്റർ അകലെ
ഇല്ലിക്കൽ കല്ല് എന്ന വന്മല കാണാം.ഇതിലെ ഏറ്റവും ഉയരം കൂടിയ
പാറ  "കൂടക്കല്ല്" എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന
 പാറ"കൂനൻ കല്ല്" എന്നും അറിയപ്പെടുന്നു.ഇവയ്ക്കിടയിലായി 20
അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്.ഭീമൻ ഉലക്കകൊണ്ടു കുത്തിയപ്പോൾ
ഉണ്ടായ വിടവെന്നാണു അമ്മൂമ്മക്കഥ.
ഈദ്വാരത്തിലൂടെ പതാമുദയ നാൾ മങ്കൊമ്പിലമ്മയുടെ പാദാരവിന്ദങ്ങളിൽ
സൂര്യകിരണങ്ങൾ നേരിട്ടു പതിക്കും വിധമാണു പ്രതിഷ്ഠ.
തമിഴ് നാട്ടിൽ നിന്നു കുടിയേറിയ കർഷകരായ വെള്ളാളർ വണ്ടമറ്റം,കോലാനി,തൊടുപുഴ,
വടക്കും മുറി,തെക്കും മുറി മുതലായ സ്ഥലങ്ങളിൽ താമസ്സം തുടങ്ങി ചുറ്റുപാടും
കൃഷിചെയ്തു കുരുമുളകും മഞ്ഞളും മറ്റും ഉൽപ്പാദിപ്പിച്ചു.
ചോളരാജാവിന്റെ സാമന്തനായ കീഴ്മാലൈനാടരചൻ അവർക്കു വേണ്ട സഹായങ്ങൾ
ചെയ്തു.കീഴ്മലിനാട്ടിലെ മന്ത്രിമാരും പൊന്നും ആയുധവും സൂക്ഷിപ്പുകാരും
കണക്കപ്പിള്ള്മാരും അളവുകാരും പാർവ്വത്യകാരും എല്ലാം തന്നെ കണക്കിൽ
അതിവിദഗ്ധർ ആയിരുന്ന വെള്ളാളർ ആയിരുന്നു.
നാനാസ്ഥലങ്ങളിൽ താമസ്സിച്ചിരുന്ന വർ എല്ലാം പത്താമുദയനാളിൽ മൂന്നിലവിലെ
മങ്കൊമ്പിലമ്മയുടെ അടുത്തെത്തി പട്ടും താലിയും വച്ചു ഗുരുതി നടത്തിപ്പോന്നു.
കുടയത്തൂർ താമസ്സിച്ചിരുന്ന രണ്ടു കാരണവന്മാർക്കായിരുന്നു ഗുരുതി നടത്താൻ
അവകാശം.
തൊടുപുഴ,ഈരാറ്റുപേട്ട,കൊല്ലം,കോട്ടയം, പൊൻ കുന്നം,പെരുമ്പാവൂർ,കുട്ടനാട്
എന്നിവിടങ്ങളിലായി 26 മങ്കൊമ്പിലമ്മ ക്ഷേത്രങ്ങളുണ്ട്.
തൊടുപുഴയിൽ നിന്നും കുടിയേറിയ വെള്ളാളർ സ്ഥാപിച്ച ദേവീക്ഷേത്രങ്ങളാണിവയെല്ലാം.

മങ്കൊമ്പിലമ്മ ക്ഷേത്രങ്ങള്‍
1.മൂന്നിലവ്‌
2. തലനാട്‌
3.പനച്ചിപ്പാറ
4.പ്രവിത്താനം
5. നെച്ചിപ്പഴൂര്‍
6.ഇടനാട്‌
7.ചേര്‍പ്പുംകല്‍
8.വാഴൂര്‍
9. കൂരോപ്പട
10. നട്ടാശ്ശേരി
11 .കുട്ടനാട്‌
12.അറക്കുളം
13.മണക്കാട്‌
14.പുറപ്പുഴ
15.കുമാരമംഗലം
16.കാരിക്കോട്‌
17.പെരുമ്പാവൂര്‍
18.ഏഴാച്ചേരി
19.

Thursday 23 October 2014

അഞ്ഞൂറ്റിക്കാരും മുന്നൂറ്റിക്കാരും

അഞ്ഞൂറ്റിക്കാരും മുന്നൂറ്റിക്കാരും

തമിഴ്നാട്ടിലെ ചെങ്കോട്ടതാലൂക്കിലെ തെങ്കാശിയിൽ നിന്നും 500 കുടുംബങ്ങളും(അഞ്ഞൂറ്റിക്കാർ)
കുംഭകോണത്തു നിന്നു 300 കുടുംബങ്ങളും(മുന്നൂറ്റിക്കാർ) വെമ്പലനാട്ടിലെ തൊടുപുഴയിലേക്കു
കുടിയേറി.കുംഭകോണത്തു നിന്നു വന്നവർ കുടയത്തൂർ,കാഞ്ഞാർ പ്രദേശങ്ങളിലും
തെങ്കാശിയിൽ നിന്നു വന്നവർ കാരിക്കോടു ഭാഗത്തും താവളമടിച്ചു കൃഷിചെയ്തു താമസമായി.
തെങ്കാശി വെള്ളാളർ അക്കാലത്തെ കുറവ രാജാവുമായി പിണങ്ങി വന്നവർ ആയിരുന്നു.രാജാവു
സുന്ദരിയായ ഒരു വെള്ളാള കുമാരിയെ വിവാഹം കഴിക്കാൻ തയ്യാറെടുത്തപ്പോൾ, അതിനു സമ്മതമില്ലായിരുന്ന
വെള്ളാളർ ഒരുക്കിയ മണ്ഡപത്തിൽ ഒരു കൊടിച്ചി പട്ടിയെ കെട്ടിയിട്ട ശേഷം രാത്രിയിൽ മലയാലനാട്ടിലേക്കു
കടന്നുകളഞ്ഞു.
ചെങ്കോട്ട-പുനലൂർ വഴി വന്ന അഞ്ഞൂറ്റിക്കാർ കാരിക്കോടാണു നല്ല സ്ഥലമായി കണ്ടത്.വട്ടപ്പറമ്പിൽ തയ്യിൽതോട്ടം,
സൂര്യ വീട്ടിൽ, പെരുമ്പള്ളിൽ തുടങ്ങിയ വെള്ളാള കുടുംബക്കാരഞ്ഞൂറ്റിക്കരായിരുന്നു.അവർ വടക്കുംകൂറിലെ
"കണക്കപ്പിള്ളമാർ" ആയി.മണ്ഡപത്തുംവാതിൽക്കലെ(താലൂക് കച്ചേരി)പ്രവർത്ത്യാർ.കണക്കപ്പിള്ള,പിള്ളയണ്ണൻ,
സ്മ്പ്രതി പിള്ള എന്നിവർ അഞ്ഞൂറ്റിക്കാരില്പെട്ടവർ ആയിരുന്നു.
തെങ്കാശിയിൽ നിന്നു വന്നവർ അവരുടെ കൂടെ കൊണ്ടു വന്ന ദേവിയെ യാത്രയ്ക്കിടയിൽ "മങ്കൊമ്പ്" എന്ന
സ്ഥലത്തു കുറേ നേരം വയ്ക്കാനിടയായി.പിന്നീട് ദേവിയെ അവിടെ നിന്നുമെടുക്കാൻ കഴിയാതെ വന്നു.പ്രശ്നം
വയ്പ്പിച്ചപ്പോൾ ദേവി അവിടെ ഇരിക്കാൻ താൽപ്പര്യം കാട്ടുന്നു എന്നു കണ്ടു.തുടന്നവിടെ ദേവിയെ പ്രതിഷ്ഠിച്ചു.
അതാണു സുപ്രസിദ്ധമായ മങ്കോപിൽ ഭഗവതി ക്ഷേത്രം.പിൽക്കാലത്തിവിടെ നിന്നു മറ്റു ഭാഗങ്ങളിലേക്കു
പോയർ അവിടങ്ങളിലെല്ലാം"മങ്കൊമ്പിൽ ഭഗവതിക്ഷേത്രങ്ങൾ സ്ഥപിച്ചു.മൊത്തം 22എണ്ണം.അവയിൽ കുട്ടനാടു
മങ്കൊമ്പിലെ ഭഗവതി ക്ഷേത്രമാണു പ്രശസ്തിയിൽ രണ്ടാംസ്ഥാനത്ത്.ചിലർ
തെങ്കാശിവെള്ളാളരിൽ ഉണ്ടായിരുന്ന ഒരു മുതലിയാരുടെ നേതൃത്വത്തിൽ കീരിക്കോട് ഒരു ശിവക്ഷേത്രം പണിതു.
അതാണു "മുതലിയാർ മഠം ശിവക്ഷേത്രം".
കുംഭകോണ വെള്ളാളർ മധുര-കമ്പം-കുമളി വഴി കാഞ്ഞിരപ്പള്ളിയിൽ എത്തുകയും അവരിൽ തൊടുപുഴവഴി
കാഞ്ഞാർ പ്രദേശങ്ങളിൽ കുടിയേറുകയും ചെയ്തു.അവർകൊണ്ടുവന്ന ശിവലിംഗം കാരിക്കോട് അണ്ണാമല
ക്ഷേത്രത്തിൽ(ചിത്രം കാണുക 20014 ഒക്ടൊബർ 22) പ്രതിഷ്ഠിച്ചു.അതിമനോഹരമായി കരിങ്കല്ലിൽതീർത്ത
കോവിലായിരുന്നു കാരിക്കോടിലേത്,കുംഭകോണം വെള്ളാരാൽ നിർമ്മിക്കപ്പെട്ട കാഞ്ഞിരപ്പള്ളിയിലെ ഗണപതിയാർ
 കോവിലുകൾ പോലെ തന്നെ.പിൽക്കാലത്ത് അണ്ണാമല ക്ഷേത്രം മുതലിയാർ മഠം വകയായി.
കുംഭകോണത്തു വന്നവരിൽ പ്രധാനി കുടയത്തൂർ കൊട്ടാരത്തിൽ കുടുംബക്കാരായിരുന്നു.അവരുംവടക്കുംകൂറിന്റെ
കീഴിൽ ഉന്നത ഉദ്യോഗങ്ങൾ വഹിച്ചിരുന്നു.......