Total Pageviews

Friday 12 December 2014

"കാളിയാർ പുലി" പുതിയവീട്ടിൽ ശങ്കരപ്പിള്ള

"കാളിയാർ പുലി" പുതിയവീട്ടിൽ ശങ്കരപ്പിള്ള
--------------------------------------------------------------------
നമുക്കു നെൽക്കൃഷിക്കാരുടെ സ്വഭാവവും സംസ്കാരവുമാണുള്ളത്.
ഇംഗ്ലണ്ടിൽ നിന്നു നമ്മെ ഭരിക്കാൻ വന്ന സായിപ്പിനാകട്ടെ,ഗോതമ്പുകർഷകരുടെ
സ്വഭാവവും സംസ്കാരവും ആയിരുന്നു.
സംഘകാലത്ത് ( ബി.സി 200 മുതൽ) നമ്മൾ ലെമൂറിയാ അല്ലെങ്കിൽ കുമരികാണ്ഡം
എന്ന ഭൂവിഭാഗത്തിൽ പെട്ടവരായിരുന്നു.നെല്ക്കൃഷിയും കലപ്പയും കണ്ടുപിടിച്ച,
നെല്ലിന്റെ പിറന്നാൾ(കന്നിയിലെ മകം) ആഘോഷിക്കുന്ന നാഞ്ചിനാട് നമ്മുടെ നാട്ടിലായിരുന്നു.
ഉഴവർ എന്നറിയപ്പെടുന്ന കർഷകർ വെള്ളാളരും കാരാളരും എന്നു രണ്ടു വിഭാഗം ഉണ്ടായിരുന്നു.

ക്രമേണ അവർ വടക്കേ ഇന്ത്യയിലേക്കു വ്യാപിച്ചു.അങ്ങു ഗംഗാതടത്തിലും സിന്ധു തടത്തിലും
അവർ നെൽക്കൃഷിചെയ്തു.ജലസേചനത്തിനായി അവർ യമുനയെ നിരവ്ധി കൈവഴികളാക്കി.
കലപ്പയുമായി യമുനയെ വെട്ടിമുറിച്ച ബലരാമനും സഹോദരൻ ഗോപാലനും അവരുടെ ആരാധ്യ
പുരുഷരായി.പിന്നീട് ആര്യന്മാർ വന്നപ്പോൾ അഗസ്ത്യമുനിയുടെ നേതൃത്വത്തിൽ അവർ തെക്ക്ക്കോട്ട്
,ക്കാശി,രാമേശ്വരം,പാണ്ടി മലയാളത്തിലേക്കു തിരിച്ചു വന്നു കന്നി മണ്ണു കണ്ടിടത്തെല്ലാം കുടിയേറി
കൃഷി തുടങ്ങി.
തമിഴ് നാട്ടിൽ ജലക്ഷാമം വന്നപ്പോളവർ പലവഴികളിലൂടെ പല കാലഘട്ടങ്ങളിൽ സഹ്യാദ്രിസാനുക്കളിലേക്കു
കുടിയേരി.അവർ പുനലൂരിലും റാന്നിയിലും പന്തളത്തും എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും പാലായിലും
പൂവരണിയിലും അന്തീനാടും മുട്ടത്തും മൂന്നിലവിലും തൊടുപുഴയിലും കാരിക്കോട്ടും കുടയത്തൂരും കാളിയാറിലും
മറ്റും കുടിയേറി നെല്ലും മഞ്ഞളും കുരുമുളകും കൃഷി ചെയ്തു പോന്നു.തെക്കും കൂറിലും വടക്കങ്കൂറിലും
കീഴ്മലനാട്ടിലും കാരിക്കോടും അക്കാലത്ത് വെള്ളാളർ എന്നകൃഷിക്കാർ വ്യാപകമായി കുടിയേറി.അവർ
ശവരായിരുന്നു.കാളി,പാർവതി(മീനാച്ചി),ശിവൻ,സുബ്രഹ്മണ്യൻ,ഗണപതി എന്നിവർക്കായി അവർ കോവിലുകൾ
പണിതു.
അങ്ങിനെ നെൽക്കൃഷിക്കാരായി,അന്നത്തിനും ആഹ്ലാദത്തിനുമായി വെള്ളാളർ കൃഷിചെയ്തു വരവേ ഗോതമ്പു
കർഷകരായ വെള്ളക്കാർ നമ്മുടെ നാട്ടിലെത്തി.അവർക്കു ധനസമ്പാദനത്തിനായി തോട്ടക്കൃഷിക്കായി കാപ്പിയും
ഏലവും പിന്നീട് റബറും കൃഷിചെയ്യാനായിരുന്നു താലപ്പര്യം.അയർലണ്ടിൽ നിന്നു വന്ന ജോൺ ജോസഫ് മർഫി
ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്ത്യാറിലും 1900 കാലത്തു റബർ കൃഷി തുടങ്ങി. സമീപത്തുള്ളവരുമായി സഹകരിച്ചു
പോകുന്നവനായിരുന്നു മർഫി സായിപ്പ്.
എന്നാൽ കാളിയാറിൽ ഹാരിസൺ കമ്പനിയ്ക്കായി റബർ കൃഷിചെയ്യാനെത്തിയ മോറൽ എന്ന സായിപ്പ് ശരിക്കും
ഗോതമ്പു കർഷകരുടെ സ്വഭാവക്കാരനായിരുന്നു.സമീപവാസികളുടെ പ്രശ്നങ്ങൾ മൻസ്സിലാക്കാൻ കഴിയാത്ത
സ്വന്തം കാര്യം മാത്രം നോക്കുന്ന ഇംഗ്ലീഷ്കാരൻ

ജെ.ജെ.മർഫി  എന്ന സായിപ്പ് ആണു കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ് അങ്ങനെ പറയുന്നു.എഴുതുന്നു.
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കാൻ പോകുന്നു.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.
കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്.കാലിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത് മേജർ മോറൽ ആയിരുന്നു.1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.
ഗോതമ്പു കർഷകരുടെ നാട്ടിൽ നിന്നു വന്ന മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്റെ റബർ കൃഷിയ്ക്കെതിരായി.മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ എന്ന അയർലണ്ടുകാരൻ.പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം" മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് കാളിയാരിലായിരുന്നു.
നേതൃത്വം നൽകിയത് കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പുതിയ വീട്ടിൽ ശങ്കരപ്പിള്ളയും.
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.
എപ്പോഴും തോക്കുമായി നടക്കയും കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.
പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നുംചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.കന്നി മാസത്തിലായിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).
മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും  പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പി വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർഷകമാസത്തിലെ കോരിച്ചൊരിയുന്ന മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ ആ സംഭവം നാടൻ പാട്ടിലാക്കി.അതു മുഴുവൻ അറിയാവുന്നവർ
ആരും ഇന്നില്ല.
ശങ്കരപ്പിള്ള മോറൽ സായിപ്പിനെകുത്തിക്കൊന്നു.യൂറോപ്യൻ ഭരണം
തന്നെയും കുടുംബത്തേയും ചുട്ടു ചാമ്പലാക്കും എന്നു മൻസ്സിലാക്കിയ
ശങ്കരപ്പിള്ള സായിപ്പിമായ ഏറ്റുമുട്ടലിൽ കൊല നടന്നു എന്നു വരുത്താൻ
കൂടെയുണ്ടായിരുന്ന മകനോടു തന്നെ കുത്താൻ ആവശ്യപ്പെട്ടു.മകനു
ധൈര്യം വന്നില്ല.ക്ഷോഭിതനായ ശങ്കരപ്പിള്ള സ്വന്തം കത്തി കൊണ്ടു കുത്തി
ആത്മഹത്യ ചെയ്തു കുടുംബത്തെ രക്ഷിച്ചു.കൊച്ചുമക്കൾ ആണ് ഇന്നുള്ളത്.
അവരുടെ പേർ കിട്ടാത്തതാണു ബ്ലോഗ് പൂർണ്ണമാകാത്തതിന്റെ കാരണം.
കാളിയാർ കഥ എഴുതിയ ഗ്രന്ഥകർത്താവ് പിൻ തലമുറക്കാർ പ്രതിക്ഷേധിച്ചാലോ
എന്ന പേടി കൊണ്ട് ആ ധീരകർഷകന്റെ പേർ ഗ്രന്ഥത്തിൽ ചേർത്തില്ല.

2 comments:

  1. Where can i get this book? Story of kaliyar.

    ReplyDelete
  2. FORD Fusion Titanium - TiGINET CITRIC (TINIC) - Titanium Arcton
    This stainless steel alloy offers an unbeatable titanium quartz craftsmanship experience that is unparalleled in the quality of stainless steel. titanium keychain In titanium crystal addition to the t fal titanium outstanding 2020 edge titanium performance,

    ReplyDelete